http://www.facebook.com/rahmanthestar#!/photo.php?v=235083143218616&set=vb.165094881249&type=2&theater
Saturday, 5 November 2011
Thursday, 25 August 2011
Friday, 1 July 2011
യുവസിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഇന്ദ്രജിത്തുമായി ഒരു വര്‍ത്തമാനം
മലയാളി പ്രേക്ഷക മനസ്സിനെ സ്വാധീനിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ ആസ്വാദകരുടെ മനസ്സില്‍
ഇടം നേടിയ നടനാണ് ഇന്ദ്രജിത്ത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍
സ്വീകരിച്ചതിലൂടെ ഇന്ന് വഴക്കമുള്ള നടനായി ഇന്ദ്രജിത്ത് പേരെടുത്തിരിക്കുന്നു.
സിനിമ രംഗത്തെ സമഗ്രമായി ചര്‍ച്ചചെയ്യുന്ന ഒരു വര്‍ത്തമാനം
ഭാഗം 1
ഭാഗം 3
ഭാഗം 4
Sunday, 12 June 2011
നടനും നര്‍ത്തകനുമായ വിനീതുമായി ഒരു വര്‍ത്തമാനം
പ്രസിദ്ധ ദക്ഷിണ ഇന്ത്യന്‍ നടനും നര്‍ത്തകനുമായ വിനീതുമായി നടത്തിയ അഭിമുഖം.ഓണത്തിനോടനുബന്ധിച് എ സീ വീ ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കഴിഞ്ഞ 25 വര്‍ഷതോളമായ് മലയാള സിനിമയില്‍ മാത്രമല്ല കന്നഡ, തെലുങ്ഗ്, തമിഴ് എന്നീ ഭാഷകളിലും വിനീത് തന്‍റെ സാന്നിധ്യമറിയിച്ചു. 2007ല്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി അവാര്‍ഡ് വാങ്ങിയ വിനീത് ഇപ്പോള്‍ അഭിനയത്തോടൊപ്പം ഭരതനാട്യത്തില്‍ ഉപരിപഠനം നടത്തുന്നു. നഖക്ഷതങ്ങള്‍, അവാരംപൂ, സര്‍ഗം, കാതല്‍ ദേശം, മഴവില്ല്, ബനാറസ് എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍.
ഭാഗം 1
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 2
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 3
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 4
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 5
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
ഭാഗം 6
(വീഡിയോ നിലവാരം കുറവായത്തില്‍ ഖേദിക്കുന്നു )
Thursday, 2 June 2011
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കേരളത്തില്‍ ആദ്യ ഡോക്ടറേറ്റ് നേടിയ വനിത ഡോ ആശാലത തമ്പുരാനുമായ് നേര്‍ക്കുനേര്‍
ഡോ ആശാലത ഉദേശം 40 വര്‍ഷതോളമായ് കേരളത്തിന്‍റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപികയായും പ്രിന്സിപാള്‍ ആയും സേവനം അനുഷ്ടിച്ചുവരുന്നു. ഗവണ്മെന്റ് മേഖലയിലും സ്വാശ്രയ മേഖലയിലും ഉള്ള തന്‍റെ പ്രവര്‍ത്തി പരിചയത്തിലൂടെ, ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കേരളത്തിന്‍റെ ആദ്യ ഡോക്ടറേറ്റ് നേടിയ ഈ വനിത നമ്മുടെ ഇന്നത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അവലോകനം ചെയ്യുന്നു. മുന്നേറാന്‍ ഇനിയുമുണ്ടെന്ന ചോദ്യം നമ്മെ ഓര്‍മപെടുത്തുന്ന ഈ അഭിമുഖം കേന്ദ്ര ഗവണ്മെന്റ് പ്രസിദ്ധീകരണമായ യോജനയുടെ ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
Sunday, 29 May 2011
ഏഷ്യാനെറ്റ് ബിസിനസ് ഹെഡും മുന്‍ കൈരളി ടി വീ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോണ്‍ ബ്രിട്ടാസുമായി നേര്‍ക്കുനേര്‍
മാധ്യമ രംഗത്ത് അനേക വര്‍ഷങ്ങളായി പത്രപ്രവര്‍ത്തകനായും പിന്നീട് ദൃശ്യമാധ്യമ രംഗത്ത് കൈരളി ടി വീ മാനേജിംഗ് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച് ഇപ്പോള്‍ ഏഷ്യാനെറ്റ്‌ന്‍റെ ബിസിനെസ്സ് ഹെഡ് ആയി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ ജോണ്‍ ബ്രിട്ടാസ്. കൈരളി ചാനലിന്‍റെ വളര്‍ച്ചക്ക് ബ്രിട്ടാസ് നല്‍കിയ സംഭാവന ചെരുതല്ലെന്നു കേരളത്തിലെ സീ പീ എം പാര്‍ട്ടി സെക്രട്ടറി ശ്രീ പിണറായി വിജയന്‍ പോലും അഭിപ്രായപ്പെടുന്നു.
കേരള ലോ അക്കാദമിക്ക് വേണ്ടി നല്‍കിയ ഈ അഭിമുഖത്തില്‍ ശ്രീ ബ്രിട്ടാസ് തന്‍റെ അനുഭവങ്ങളെ സാക്ഷി നിര്‍ത്തി മാധ്യമ രംഗത്തെ പറ്റി മനസ്സ് തുറക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളെ അതെ പടി ശരിയെന്നു ധരിക്കുന്ന സാധാരണ മലയാളി മനസ്സ് ജാഗ്രതൈ...!!!
തീര്‍ച്ചയായും ഒരു നല്ല വായനാനുഭവം
.
Thursday, 26 May 2011
സഖാവ് ഈ എം എസിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിന്‍റെ ആദ്യ മന്ത്രിസഭയിലെ നിയമമന്ത്രിയും സുപ്രീം കോടതി ജസ്റ്റിസും ആയിരുന്ന ശ്രീ വീ ആര്‍ കൃഷ്ണ ഐയ്യരുമായ് നേര്‍ക്കുനേര്‍
ഭാരതം കണ്ട പ്രഗല്‍ഭമതികളായ നിയമജ്ഞരില്‍ പ്രശസ്തന്‍. ജസ്റ്റിസ് വീ ആര്‍ കൃഷ്ണ ഐയ്യര്‍. കുറ്റവാളികള്‍ക്ക് ആത്യന്തികമായി മാനസിക പരിണാമമാണ് അവശ്യം എന്ന് ചിന്തിച്ച വ്യക്തിത്വം. സ്വതന്ത്ര കേരളത്തിന്‍റെ ആദ്യ മന്ത്രി സഭയില്‍ നിയമം, ജയില്‍, ജലസേചനം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത അദേഹം സുപ്രീം കോടതി ജഡ്ജിയായാണ് വിരമിച്ചത്. മാറിയ സാഹചര്യങ്ങളില്‍ കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും രാഷ്ട്രീയ സാമൂഹിക നിയമ രംഗങ്ങളെ പുനര്‍ചിന്തനം ചെയ്യുകയാണ് അദ്ദേഹം.ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ ഇന്നത്തെ സംവിധാനങ്ങളോട് ഉള്ള വ്യക്തമായ എതിര്‍പ് അദ്ദേഹം പ്രകടമാക്കുന്നു. നിയമ വ്യവസ്ഥയുടെ പുനര്‍നിര്‍മാണം താമസിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇച്ചാശക്തിയെ ഈ അഭിമുഖത്തില്‍ അദ്ദേഹം ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ്കാരന്‍ എങ്ങിനെ കമ്മ്യൂണിസ്റ്റ് ആയി കമ്മ്യൂണിസ്റ്റ്‌കാരന്‍ എങ്ങിനെ മാവോവാദി ആയി..? അദ്ദേഹം പറയുന്നു...
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭവം, വാക്കുകള്‍..
കളിത്തട്ട് - ഏഷ്യാനെറ്റ് ടി വീ
2002-2003ല്‍ ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ചകളിലും സംപ്രേക്ഷണം ചെയ്തിരുന്ന ഗെയിം ഷോ. പൊതുജനങ്ങളില്‍ നൂറു പേരോട് നേരത്തെ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പറഞ്ഞ ഉത്തരങ്ങളാണ് മത്സരാര്‍ത്ഥികള്‍ പറയേണ്ടത്.യൂറോപ്പിലും റഷ്യയിലും ഒക്കെയുള്ള പല ചാനലുകളിലും സംപ്രേക്ഷണം ചെയ്ത ഈ പരിപാടി ഇന്ത്യയില്‍ ഹിന്ദിയിലാണ് ആദ്യമായി വന്നത്. സ്റ്റാര്‍ ടീവി സംപ്രേക്ഷണം ചെയ്ത ഫാമിലി ഫോര്ച്ചുന്‍സ്. റോഷന്‍ അബ്ബാസ് ആയിരുന്നു അവതാരകന്‍. പിന്നീട് ഇതേ പരിപാടി തമിഴില്‍ ജയ ടീവിയില്‍ ജാക്പോട്റ്റ് എന്ന പേരില്‍ സിനിമാനടി ഖുശ്ബു അവതരിപ്പിച്ചു. ഇപ്പോള്‍ നാദിയ മോയ്തുവാണ് പരിപാടി അവതരിപിക്കുന്നത്.
മാമുക്കൊയയുമായ് ഒരു അഭിമുഖം
2009 ഇല്‍ ACV ചാനലില്‍ ഓണത്തിന് സംപ്രേക്ഷണം ചെയ്തിരുന്ന ചില ഇന്റര്‍വ്യൂകളില്‍ ഒന്ന്.
Subscribe to:
Posts (Atom)